Tuesday, May 21, 2024
HomeIndiaമേയ് 1 മുതല്‍ ബാങ്ക് അക്കൗണ്ട് ചാര്‍ജുകളില്‍ മാറ്റം; അറിയാം ഇക്കാര്യങ്ങള്‍

മേയ് 1 മുതല്‍ ബാങ്ക് അക്കൗണ്ട് ചാര്‍ജുകളില്‍ മാറ്റം; അറിയാം ഇക്കാര്യങ്ങള്‍

മുംബൈ: രാജ്യത്തെ പല പ്രമുഖ ബാങ്കുകളും മേയ് 1 മുതല്‍ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നു.

ഐസിഐസിഐ ബാങ്ക് ബുധനാഴ്ച മുതല്‍ വിവിധ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകള്‍ക്കായി പുതുക്കിയ സേവന നിരക്കുകള്‍ നടപ്പിലാക്കും. ചെക്ക് ബുക്ക് ഇഷ്യു, ക്ലിയറിങ് സേവനങ്ങള്‍, ഡെബിറ്റ് റിട്ടേണുകള്‍ തുടങ്ങിയവയെ ഈ മാറ്റങ്ങള്‍ ബാധിക്കും .

ഡെബിറ്റ് കാർഡ് വാർഷിക ഫീസ് ഇനി പ്രതിവർഷം 200 രൂപയായിരിക്കും. ഗ്രാമീണ മേഖലയില്‍ ഇത് പ്രതിവർഷം 99 രൂപയാണ്. വർഷം തോറും ആദ്യത്തെ 25 ചെക്ക് ലീഫുകള്‍ സൗജന്യമായി നല്‍കും. അതിനുശേഷം ഓരോന്നിനും 4 രൂപ ഈടാക്കും.

IMPS നിരക്കുകളിലും മാറ്റം വരും. 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ ആയിരിക്കും.1,000 മുതല്‍ 25,000 രൂപ വരെ ഓരോ ഇടപാടിനും 5 രൂപ ഈടാക്കും. 25,000 മുതല്‍ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപയായിരിക്കും. അക്കൗണ്ട് ക്ലോഷർ ചാർജ് ഈടാക്കില്ല.

യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വഴി ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവ അടയ്‌ക്കുന്നതിന് ചെലവ് വർധിപ്പിക്കും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകള്‍ക്കും ഒരു ശതമാനം നിരക്ക് ബാധകമാകും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളില്‍ 15,000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ അടയ്‌ക്കാൻ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാല്‍, ജിഎസ്ടിയും 1 ശതമാനം നികുതിയും ചേർക്കും. എന്നാല്‍, യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ നടത്തുന്ന പേയ്‌മെന്റുകള്‍ക്ക് ഈ അധിക ഫീസ് ഈടാക്കില്ല.

ഫസ്റ്റ് ബാങ്ക് യൂട്ടിലിറ്റി ബില്ലുകള്‍ക്കുള്ള ആകെ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകള്‍ 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 1 ശതമാനം കൂടുതല്‍ തുകയും ജിഎസ്‌ടിയുടെ അധിക ചാർജും ഈടാക്കും.ഗ്യാസ്, വൈദ്യുതി, ഇന്റർനെറ്റ് എന്നിവയുള്‍പ്പെടെ ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളില്‍ യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ 20,000 രൂപയോ അതില്‍ കുറവോ ആണെങ്കില്‍ അധിക നിരക്ക് ഈടാക്കില്ല.

ഇത് 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഒരു ശതമാനം സർചാർജിനൊപ്പം 18 ശതമാനം ജിഎസ്ടി അധികമായി ഈടാക്കും. FIRST പ്രൈവറ്റ് ക്രെഡിറ്റ് കാർഡ്, LIC ക്ലാസിക് ക്രെഡിറ്റ് കാർഡ്, LIC സെലക്‌ട് ക്രെഡിറ്റ് കാർഡ് എന്നിവയ്‌ക്ക് ഈ അധിക നിരക്ക് ബാധകമല്ല.

എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ പ്രത്യേക സീനിയർ സിറ്റിസണ്‍ കെയർ എഫ്ഡി മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സീനിയർ സിറ്റിസൻ കെയർ എഫ്ഡി പ്ലാനില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 മേയ് 10 വരെ നീട്ടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular