Saturday, May 4, 2024
HomeIndiaപരിഹാരമാവാതെ മുംബൈ മലയാളികളുടെ ക്രിസ്മസ് യാത്ര; സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റുകളും തീര്‍ന്നു

പരിഹാരമാവാതെ മുംബൈ മലയാളികളുടെ ക്രിസ്മസ് യാത്ര; സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റുകളും തീര്‍ന്നു

മുംബൈ: ക്രിസ്മസ്, പുതുവത്സര യാത്രാ തിരക്ക് കണക്കിലെടുത്ത് മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മുംബൈയിലെ മലയാളികള്‍.

ആയിരക്കണക്കിന് ആളുകള്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുമ്ബോള്‍, ഒരു സര്‍വീസ് മാത്രം നടത്തുന്നതു കൊണ്ട് എന്ത് പ്രയോജനമെന്നാണ് അവരുടെ ചോദ്യം.

ട്രെയിനുകളില്‍ ടിക്കറ്റ് ഇല്ല, വിമാനത്തിന്‍റെ നിരക്ക് നാലിരട്ടിയില്‍ കൂടുതലാണ്. സ്പെഷല്‍ ട്രെയിനുകളുടെ പ്രഖ്യാപനം റെയില്‍വേ നടത്തിയെങ്കിലും വീട്ടില്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ കാത്തിരുന്ന മലയാളികളുടെ ദുരവസ്ഥ അവസാനിക്കുന്നില്ല. മുംബൈയില്‍ നിന്ന് കന്യാകുമാരിക്ക് നാളെ വൈകീട്ട് 3.30ന് ഒരു സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റുകളെല്ലാം വിറ്റ് പോവുകയും ചെയ്തു. നാല് വര്‍ഷം മുമ്ബ് വരെ ആഴ്ചയില്‍ രണ്ട് സര്‍വീസുകളായി ഒരു മാസത്തേക്ക് കേരളത്തിലേക്ക് ശൈത്യകാല സ്പെഷ്യല്‍ സര്‍വീസ് ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇല്ലാത്തത് എന്ന ചോദ്യത്തിന് റെയില്‍വേ ഉത്തരം നല്‍കുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular