Saturday, May 4, 2024
HomeKeralaകെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ

കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം : അനധികൃത സ്വത്തു സമ്പാദന പരാതിയിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ. വിജിലൻസാണ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തത്. സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.

സുധാകരന്റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബുവാണ് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന് കാണിച്ച് വിജിലൻസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുധാകരനെതിരെ കുറ്റം ചുമത്താനുള്ള വകുപ്പുകൾ ഉണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തെളിവു ശേഖരണത്തിനായി വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയ്തത്.

ജൂണിലായിരുന്നു പ്രശാന്ത് ബാബു പരാതി നൽകിയത്. കരുണാകരൻ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ബാബു പരാതി നൽകിയത്. ഇതിൽ ജൂലൈയിലായിരുന്നു സുധാകരനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular