Wednesday, May 22, 2024
HomeKeralaകലോത്സവ സ്വാഗത ഗാനത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

കലോത്സവ സ്വാഗത ഗാനത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനം സംബന്ധിച്ച് പരിശോധ നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്തി പി എ മുഹമ്മദ് റിയാസ്. സ്വാഗത ഗാനം തയ്യാറാക്കുന്നതില്‍ പങ്കാളികളായവരുടെ താത്പര്യം പരിശോധിക്കണമെന്നും പിന്നണി പ്രവര്‍ത്തകരുടെ സംഘ പരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കലോത്സവത്തില്‍ ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടൈന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.

കലോത്സവ സദ്യയെ മന്ത്രി മുഹമ്മദ് റിയാസ് പ്രകീര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ കലാമേളകള്‍ക്ക് പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവനയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കലോത്സവ നാളുകളില്‍ ഭക്ഷണം വിളമ്പിയത് സംബന്ധിച്ച് ആര്‍ക്കും ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും ഇന്നലെ വരെ അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular