Thursday, May 2, 2024
HomeIndiaജന്തര്‍ മന്തറിലെ സിഎഎ, എന്‍ആര്‍സി, യുഎപിഎ വിരുദ്ധ സമരം; ആനി രാജയ്ക്കെതിരായ കേസ് റദ്ദാക്കി

ജന്തര്‍ മന്തറിലെ സിഎഎ, എന്‍ആര്‍സി, യുഎപിഎ വിരുദ്ധ സമരം; ആനി രാജയ്ക്കെതിരായ കേസ് റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സിഎഎ, എന്‍ആര്‍സി, യുഎപിഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കി.

വിവിധ വകുപ്പുകള്‍ പ്രകാരം ആനി രാജയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് റദ്ദാക്കിയത്. പൊലീസ് ഹാജരാക്കിയ തെളിവുകള്‍ ആനി രാജയെ ശിക്ഷിക്കാന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 2021 ഡിസംബര്‍ 16ന് ജന്തര്‍മന്ദറില്‍ വിവിധ വനിതാ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനാണ് രാജയ്ക്കെതിരെ കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ പ്രതിഷേധത്തിനിടെ സാമൂഹിക അകലം പാലിക്കാത്തതിന് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും നിരോധനാജ്ഞ ലംഘിച്ചതിനും ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു.

എന്നാല്‍ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ആനി രാജ സാമൂഹിക അകലം പാലിച്ചില്ലെന്ന കുറ്റപത്രത്തിലെ പരാമര്‍ശം തെറ്റാണെന്ന് കണ്ടെത്തി. സമരത്തില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളില്‍ നിന്ന് മാറി വേദിയില്‍ സി.പി.ഐ നേതാവ് സംസാരിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍, ദുരന്ത നിവാരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. പ്രതിഷേധ സമയത്ത് ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular