Sunday, May 5, 2024
HomeUSAഇന്ത്യൻ-അമേരിക്കൻ സ്വവർഗാനുരാഗികളുടെ ആദ്യത്തെ കുട്ടി മേയിൽ എത്തും

ഇന്ത്യൻ-അമേരിക്കൻ സ്വവർഗാനുരാഗികളുടെ ആദ്യത്തെ കുട്ടി മേയിൽ എത്തും

ഹൈന്ദവ ആചാരം അനുസരിച്ചു വിവാഹം കഴിച്ചു ഇൻറർനെറ്റിൽ ഏറെ ശ്രദ്ധ നേടിയ ഇന്ത്യൻ അമേരിക്കൻ യുവ സ്വവർഗാനുരാഗികൾ ആദ്യത്തെ കുട്ടിയെ കാത്തിരിക്കുന്നു. ന്യു ജേഴ്‌സി നിവാസി അമിത് ഷാ എന്ന ഗുജറാത്തിയും തെലുങ്കാനയിൽ നിന്നുള്ള ആദിത്യ മാടിരാജുവും 2019 ലാണ് വിവാഹിതരായത്. മേയ് മാസത്തിൽ കുട്ടിയെ പ്രതീക്ഷിക്കുന്നു.

പരമ്പരാഗത വിവാഹമായതു കൊണ്ട് അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടി വേണമെന്ന ആഗ്രഹം ഉണ്ടായപ്പോൾ അവർ അതിനുള്ള വഴികളൊക്കെ അന്വേഷിച്ചു. വാടക ഗർഭപാത്രം, അണ്ഡദാനം തുടങ്ങിയ വിഷയങ്ങളൊക്കെ പിന്നിട്ടപ്പോൾ അതെത്ര പണച്ചിലവുള്ള ഏർപ്പാടാണെന്നും മനസിലായി.

“കുട്ടി വരുമ്പോൾ വിവാഹം പൂർണമാവും,” ആദിത്യ ‘പീപ്പിൾ’ മാസികയോട് പറഞ്ഞു. “നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കാം. ഞങ്ങളെ പോലെ വിവാഹിതരായവർക്കു ഇതൊരു വഴികാട്ടിയുമാവും.”

അമിത് പറഞ്ഞു: “ഞങ്ങൾ ഇനി വിവാഹിതരായ  സ്വവർഗാനുരാഗികളെ കുറിച്ച് സംസാരിക്കുന്നില്ല. വിവാഹിതരെ കുറിച്ചു മാത്രമേ പറയുന്നുള്ളൂ.

“ഞങ്ങൾ സ്വവർഗാനുരാഗികളായ മാതാപിതാക്കളല്ല. ഞങ്ങൾ വെറും  മാതാപിതാക്കളാണ്.”

Gay couple expect child in May

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular