Sunday, May 5, 2024
HomeIndiaചണ്ഡീഗഢില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന 25-കാരിയെ കാറിടിച്ചു വീഴ്ത്തി

ചണ്ഡീഗഢില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന 25-കാരിയെ കാറിടിച്ചു വീഴ്ത്തി

ണ്ഡീഗഢ്: തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന 25കാരിയെ കാറിടിച്ചുവീഴ്ത്തി. ഇടിച്ചുവീഴ്ത്തിയതിനു ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
തലക്ക് പരിക്കേറ്റ തേജസ്വിത നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫുട്പാത്തിലെ തെരുവുനായ്ക്കള്‍ക്ക് തേജസ്വിതയും അമ്മ മഞ്ജീദര്‍ സിങ്ങും ഭക്ഷണം നല്‍കിക്കൊണ്ടിരിക്കെയാണ് കാര്‍ ഇടിച്ചുവീഴ്ത്തിയത്. യുടേണ്‍ എടുത്തു വന്ന എസ്.യു.വി യുവതിയെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. തേജസ്വിത രക്തത്തില്‍ കുളിച്ച്‌ പിടയുന്നത് കണ്ട് അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular