Saturday, May 4, 2024
HomeUSAമാലിയിൽ യുഎസ് അംബാസഡറായി ഇന്ത്യൻ വംശജ കോർഹോണെൻ സ്ഥാനമേറ്റു

മാലിയിൽ യുഎസ് അംബാസഡറായി ഇന്ത്യൻ വംശജ കോർഹോണെൻ സ്ഥാനമേറ്റു

ഇന്ത്യയിൽ ജനിച്ച ന്യൂ ജേഴ്‌സി നിവാസി രച്ന സച്‌ദേവ കോർഹോണെൻ മാലിയിൽ യുഎസ് അംബാസഡറായി നിയമിതയായി. ബഹിരാകാശ യാത്രികയാവുക എന്ന സ്വപ്നവുമായി 12 വയസിൽ ഇന്ത്യയിൽ നിന്നു എത്തിയ  കോർഹോണെൻ വളർന്നത് ഫ്ലെമിഗ്ടണിലാണ്.

‘അമ്മ മീന സച്‌ദേവ മാധ്യമങ്ങളോട് പറഞ്ഞു: “എന്റെ കുടുംബം വലുതാണ്. അക്കൂട്ടത്തിൽ നിന്ന് ഏറ്റവും ഉയർന്ന സ്ഥാനത്തു എത്തിയത് അവളാണ്.”

കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് പ്രസിഡന്റ്  ജോ ബൈഡൻ അവരെ നിയമിച്ചത്. ഡിസംബറിൽ സെനറ്റ് ആ നിയമനം അംഗീകരിച്ചു. ജനുവരി 9 നു കോർഹോണെൻ സ്ഥാനമേറ്റു. പിതാവ് സത്പാൽ സച്‌ദേവ ഭഗവത് ഗീത കൈയ്യിൽ ഏന്തി നിൽക്കെ മകൾ ട്രൂമാൻ ബിൽഡിങ്ങിലെ ബെഞ്ചമിൻ-ഫ്രാങ്ക്‌ളിൻ റൂമിൽ പ്രതിജ്ഞയെടുത്തു.

എംപയർ സ്റേറ് കോളജിൽ നിന്നു കമ്പ്യൂട്ടർ സയൻസിൽ ബിഎസ് സി എടുത്ത കോർഹോണെൻ 1985 മുതൽ 2004 വരെ കോർപൊറേറ്റ് ടെക്നോളജി രംഗത്താണ് പ്രവർത്തിച്ചത്. 2004 സെപ്റ്റംബറിൽ യുഎസ് വിദേശകാര്യ വകുപ്പിൽ ചേർന്നു.

ഇംഗ്ലീഷിനു പുറമെ ഫിന്നിഷ്, ഫ്രഞ്ച്, അറബി, ഹിന്ദി, പഞ്ചാബി, ഉർദു ഭാഷകൾ സംസാരിക്കുന്ന കോർഹോണെൻ നോർത്ത് ഈസ്റ്റേൺ അഫയേഴ്സിനുള്ള ജോയിന്റ് എക്സിക്യൂട്ടീവ് ഓഫീസിൽ ഡയറക്ടർ ആയിരുന്നു. 2017 ൽ സൗദി അറേബ്യയിൽ ആദ്യത്തെ വനിതാ കോൺസൽ ജനറലായി.

ശ്രീലങ്ക, കുവൈറ്റ്, ഇറാഖ്, ഇന്ത്യ എന്നിവിടങ്ങളിലും ജോലി ചെയ്തു.

India-born diplomat becomes US envoy to Mali

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular