Friday, May 10, 2024
HomeUSAബി ബി സി ഡോക്യൂമെന്‍്ററി വിവാദം; നിലപാട് വ്യക്തമാക്കി യു എസ്

ബി ബി സി ഡോക്യൂമെന്‍്ററി വിവാദം; നിലപാട് വ്യക്തമാക്കി യു എസ്

വാഷിങ്ടന്‍: ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്ബാടും ഉയര്‍ത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി വിവാദമായ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഈ നിലപാട്.

“ലോകമെമ്ബാടും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ ജനാധിപത്യ തത്വങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്”. ഇന്ത്യയുള്‍പ്പെടെ ലോകമെമ്ബാടുമുള്ള ബന്ധങ്ങളില്‍ തങ്ങള്‍ ഇക്കാര്യം ഉറപ്പാക്കുന്നുവെന്നും യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.

താന്‍ ഡോക്യുമെന്‍ററി കണ്ടിട്ടില്ല. യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച്‌ തനിക്കറിയാം. അവ അതേപടി നിലനില്‍ക്കും. ഇന്ത്യയിലെ നടപടികളില്‍ ആശങ്ക ഉണ്ടാകുമ്ബോഴെല്ലാം തങ്ങള്‍ അതിനോട് പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular