Tuesday, May 7, 2024
HomeKeralaസ്വര്‍ണപ്പല്ല് കുടുക്കി; പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

സ്വര്‍ണപ്പല്ല് കുടുക്കി; പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

15 വര്‍ഷങ്ങളായി പൊലീസിനെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഗുജറാത്തില്‍ നിന്നും പിടിയില്‍.
2007ല്‍ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പ്രവീണ്‍ അഷുഭ ജഡേജ ( 38 )ആണ് പിടിയിലായത്. ശരീരത്തില്‍ രൂപമാറ്റം വരുത്തി ഗുജറാത്തില്‍ കഴിഞ്ഞ പ്രതിയെ വായിലെ സ്വര്‍ണ്ണപ്പല്ല് വെച്ചാണ് പോലീസ് തിരിച്ചറിഞ്ഞത്.
മുംബൈയിലെ ഒരു തുണിക്കടയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ 2007ല്‍ കടയുടമയെ കബളിപ്പിച്ച്‌ 40,000 രൂപയുമായി കടന്നുകളയുകയായിരുന്നു. മറ്റൊരു വ്യാപാരിയില്‍ നിന്ന് പണം വാങ്ങിവരാന്‍ പ്രവീണിനെ കടയുടമ ഏല്‍പ്പിച്ചെങ്കിലും ഇയാള്‍ അത് മോഷ്ടിച്ചു.

ശുചിമുറിയില്‍ കയറിയപ്പോള്‍ പണമടങ്ങിയ ബാഗ് ആരോ തട്ടിയെടുത്തതായി പൊലീസിനെയും കടയുടമയെയും ധരിപ്പിച്ചു. പിന്നീടുള്ള അന്വേഷണത്തില്‍ മൊഴി കള്ളമാണെന്ന് വ്യക്തമായതോടെ പ്രവീണിനെ അറസ്റ്റ് ചെയ്തു.

ജാമ്യത്തിലിറങ്ങിയതോടെ ഒളിവില്‍ പോയ ഇയാളെ പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാളുടെ മുന്‍ കൂട്ടാളികളെ ചോദ്യം ചെയ്തപ്പോള്‍ പ്രവീണ്‍ കച്ചില്‍ ഒരു ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചു.
തുടര്‍ന്ന് എല്‍ഐസി ഏജന്റുമാരെന്ന വ്യാജേന സമീപിക്കുകയും മുംബൈയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
വായിലുള്ള രണ്ട് സ്വര്‍ണ്ണപ്പല്ലുകള്‍ വെച്ച്‌ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular