Tuesday, May 7, 2024
HomeKeralaകെഎസ്‌ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്ത്; 30 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കെഎസ്‌ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്ത്; 30 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ല്‍പ്പെറ്റ : തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. സംസ്ഥാനത്തേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.

കഞ്ചാവുമായെത്തിയ കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

മൈസൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് മാവൂര്‍ സ്വദേശി രാജീവ് 30 കിലോ കഞ്ചാവ് 15 പാക്കറ്റുകളിലാക്കി ബാഗില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമം നടത്തിയത്. കഞ്ചാവുമായി പിടിയിലായ രാജീവന് വന്‍ ലഹരിമാഫിയ സംഘത്തിന്‍റെ പിന്തുണയുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular