Friday, May 3, 2024
HomeIndiaസര്‍വ സന്നാഹങ്ങളുമായാണ് അവരുടെ പടയൊരുക്കം -കേന്ദ്രസര്‍ക്കാരിനെതിരെ മനീഷ് സിസോദിയ

സര്‍വ സന്നാഹങ്ങളുമായാണ് അവരുടെ പടയൊരുക്കം -കേന്ദ്രസര്‍ക്കാരിനെതിരെ മനീഷ് സിസോദിയ

ന്യൂഡല്‍ഹി : മദ്യനയ കേസില്‍ ചോദ്യം ചെയ്യാനായി തന്നെ സി.ബി.ഐ വീണ്ടും വിളിപ്പിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

തനിക്കെതിരെ സര്‍വസന്നാഹങ്ങളുമായാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പടയൊരുക്കമെന്നും സിസോദിയ ആരോപിച്ചു.

”സി.ബി.ഐ എന്നെ വീണ്ടും വിളിപ്പിച്ചിരിക്കുന്നു. സി.ബി.ഐ, ഇ.ഡി തുടങ്ങി അന്വേഷണ ഏജന്‍സികളുടെ മുഴുവന്‍ അധികാരങ്ങളും അവര്‍ എനിക്കെതിരെ ഉപയോഗിക്കുകയാണ്. എന്റെ വീട്ടിലും ബാങ്ക് ലോക്കറിലും അവര്‍ റെയ്ഡ് നടത്തുന്നു. എന്നിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല”-എന്നാണ് ഇക്കാര്യം സൂചിപ്പിച്ച്‌ സിസോദിയ ട്വീറ്റ് ചെയ്തത്.

ഡല്‍ഹിയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനാണ് ഞാന്‍ നേതൃത്വം നല്‍കിയത്. അത് തടയാനാണ് അവര്‍ ശ്രമിച്ചത്. എല്ലായ്പ്പോഴും അന്വേഷണ ഏജന്‍സികളുമായി സഹകരിച്ചിട്ടുണ്ട്. അത് തുടരുകയും ചെയ്യുമെന്നും സിസോദിയ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ 11മണിക്ക് സി.ബി.ഐയുടെ ഡല്‍ഹി ആസ്ഥാനത്ത് ഹാജരാകാനാണ് സിസോദിയക്ക് ലഭിച്ച നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular