Thursday, May 2, 2024
HomeIndiaഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം ഇന്നുതന്നെ

ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം ഇന്നുതന്നെ

ല്‍ഹി : ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് ഇന്ന് തന്നെ ജിഎസ്‌ടി നഷ്‌ടപരിഹാരം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഷ്‌ടപരിഹാരം കണക്കാക്കിയതില്‍ പിഴവുണ്ടായെന്ന വിമര്‍ശനം സംസ്ഥാനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ തീരുമാനം.

ജിഎസ്‌ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാറുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുമെന്ന മന്ത്രിയുടെ നിര്‍ണായക തീരുമാനം.

49ആമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടപരിഹാരം കണക്കാക്കിയതില്‍ പിഴവുണ്ടെന്ന് ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിലാണ് തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ആരോപണം ഉന്നയിച്ചത്.

കൂടാതെ ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച ഇന്നുണ്ടായിട്ടില്ലെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ ട്രൈബ്യുണല്‍ രൂപീകരിക്കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുവാന്‍ ട്രൈബ്യുണല്‍ രൂപീകരിക്കാന്‍ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കമ്മിറ്റിക്ക് മുന്‍പാകെ ഉണ്ടെങ്കിലും കാര്യമായ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular