Friday, May 10, 2024
HomeIndiaഇന്ത്യ ഭാവി പ്രതീക്ഷയെന്ന് ബില്‍ഗേറ്റ്സ്; േബ്ലാഗിലെ കുറിപ്പ് പങ്കുവെച്ച്‌ മോദി

ഇന്ത്യ ഭാവി പ്രതീക്ഷയെന്ന് ബില്‍ഗേറ്റ്സ്; േബ്ലാഗിലെ കുറിപ്പ് പങ്കുവെച്ച്‌ മോദി

ന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്നും പ്രതീക്ഷകള്‍ തരണം ചെയ്യുന്നതിലൂടെ അത് തെളിയിച്ച്‌ കാട്ടിയെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.

ലോകം വലിയ പ്രതിസന്ധികള്‍ നേരിടുമ്ബോള്‍ ഇന്ത്യ വലിയ പ്രശ്നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കുമെന്നും തന്റെ ബ്ലോഗായ ‘ഗേറ്റ്സ് നോട്ട്സില്‍’ എഴുതിയ കുറിപ്പില്‍ ബില്‍ഗേറ്റ്സ് വ്യക്തമാക്കി. ദേശീയമാധ്യമത്തില്‍ വന്ന ഗേറ്റ്സിന്റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചു.

”ശരിയായ ആശയങ്ങളും അവ കൃത്യമായി എത്തിക്കാനുള്ള മാര്‍ഗങ്ങളുമുണ്ടെങ്കില്‍ ഏതു വലിയ പ്രശ്നവും ഒറ്റയടിക്ക് പരിഹരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും ലഭിക്കുക. എന്നാല്‍ ഇന്ത്യ ഇവയെല്ലാം തെറ്റാണെന്ന് തെളിയിച്ചു. ഇന്ത്യ കരസ്ഥമാക്കിയ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ല.

ഇന്ത്യ എനിക്ക് ഭാവിയുടെ പ്രതീക്ഷയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതിനര്‍ത്ഥം അവിടുത്തെ പ്രശ്നങ്ങള്‍ ചെറിയ രീതിയില്‍ പരിഹരിക്കാനാകില്ല. എന്നാല്‍ വലിയ വെല്ലുവിളികള്‍ പരിഹരിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു. രാജ്യം പോളിയോ നിര്‍മാര്‍ജനം ചെയ്തു, എച്ച്‌.ഐ.വി പടരുന്നത് കുറച്ചു, ദാരിദ്ര്യം കുറച്ചു, ശിശു മരണനിരക്ക് കുറച്ചു, ശുചീകരണം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവ കുറച്ചുകൂടി പ്രാപ്യമാക്കുന്നരീതിയിലാക്കി. നവീന ആശയങ്ങളെ പുണരുന്നതില്‍ ഇന്ത്യ ലോകത്തെ നയിക്കുന്ന മാതൃകയാണ് നല്‍കുന്നത്. ആവശ്യക്കാര്‍ക്ക് പരിഹാരം ഉറപ്പുനല്‍കുന്ന മാതൃകയാണിത്” -കുറിപ്പില്‍ ബില്‍ഗേറ്റ്സ് പറയുന്നു. ബില്‍ഗേറ്റ്സിന്റെ കുറിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്പോള്‍തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular