Saturday, May 4, 2024
HomeKeralaനടിക്ക് നേരേ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി

നടിക്ക് നേരേ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി

കൊച്ചി : നടിക്ക് നേരേ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി. നടിയുടെ മൊഴി പ്രഥമദൃഷ്ട്യാ അക്രമം തെളിയിക്കുന്നതാണെന്നും കോടതി പറഞ്ഞു.
പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിപ്പകര്‍പ്പ് പരിശോധിച്ചതിന് ശേഷമായിരുന്നു പരാമര്‍ശം. കേസിന്‍റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തില്‍ അതിജീവിതയുടെ മൊഴി ഹാജരാക്കാന്‍ നേരത്തെ ഹൈക്കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയതനുസരിച്ച്‌ സീല്‍ഡ്കവറില്‍ ഹാജരാക്കിയ മൊഴിപ്പകര്‍പ്പ് കോടതി പരിശോധിച്ചു. അതേസമയം പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular