Saturday, May 4, 2024
HomeIndia'ഹിന്ദുത്വം ഒരു മതമല്ല, ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കണം': സുപ്രീം കോടതി

‘ഹിന്ദുത്വം ഒരു മതമല്ല, ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കണം’: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദേശ ആക്രമണകാരികള്‍ മാറ്റിയ ചരിത്രപരവും സാംസ്കാരികവും മതപരവുമായ സ്ഥലങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ കണ്ടെത്തി പുനഃസ്ഥാപിക്കുന്നതിന് ‘പേരുമാറ്റല്‍ കമ്മീഷന്‍’ രൂപീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.

ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയുടെ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയത്. ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഹര്‍ജി സുപ്രീം കോടതി തള്ളിയത്.

ഇന്ത്യ മതേതര രാജ്യമെന്ന് ഓര്‍ക്കണമെന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണെന്നും, ഇത് ക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യം വീണ്ടും തിളച്ച്‌ മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹര്‍ജിക്കാരനോട് ചോദിച്ചു. ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

‘ഹിന്ദുത്വം ഒരു മതമല്ല, ഒരു ജീവിതരീതിയാണ്… ഹിന്ദുയിസം ഒരു ജീവിതരീതിയാണ്, ഹിന്ദുമതത്തില്‍ മതാന്ധതയില്ല. ഹര്‍ജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമം. ഹിന്ദു സംസ്കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. ഹര്‍ജിക്കാരന്‍ ബ്രിട്ടീഷുകാരുടെ ഭിന്നിച്ച്‌ ഭരിക്കുകയെന്ന രീതിയാണോ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ ജയിലില്‍ കഴിയാനാകില്ല. സമൂഹത്തില്‍ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാന്‍ ശ്രമിക്കരുത്’, കോടതി വിമര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular