Thursday, May 2, 2024
HomeIndiaകൊടും ക്രൂരത, ഒന്നര വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം, മകളുടെ മൃതദേഹം കണ്ട് ഞെട്ടി പിതാവ്;...

കൊടും ക്രൂരത, ഒന്നര വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം, മകളുടെ മൃതദേഹം കണ്ട് ഞെട്ടി പിതാവ്; അന്വേഷണം

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ ഒന്നരവയസ്സുകാരിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. സുരേന്ദ്രനഗറിലെ തന്‍ഗര്‍ഹില്‍ നിന്നാണ് ഞെട്ടിക്കുന്ന കൊടും ക്രൂരതയുടെ വാര്‍ത്ത പുറത്തുവരുന്നത്.
ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹത്തോടാണ് ക്രൂരത കാട്ടിയത്. സംഭവത്തില്‍ കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതിയില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ ഫെബ്രുവരി 25 ന് കുഞ്ഞ് മരിച്ചു. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു.

പിറ്റേന്ന് മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവാണ് കുഴിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം മണ്ണില്‍ കിടക്കുന്നതായി കണ്ടത്. വസ്ത്രങ്ങളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവം കണ്ടത് മുതല്‍ ബലാത്സംഗം നടന്നതായി ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നു.

ഇവര്‍ ഇക്കാര്യം പൊലീസിനേയും അറിയിച്ചു. ഇതോടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ബലാത്സംഗം നടന്നതായി ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചെന്നാണ് വിവരം. വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസും ബന്ധുക്കളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular