Saturday, May 4, 2024
HomeKeralaSYS വിവാഹ മഹാ സംഗമം; നീവഗിരിയില്‍ പുതുജീവിതത്തിലേക്ക് നയിച്ചത് 800 ദമ്ബതികളെ

SYS വിവാഹ മഹാ സംഗമം; നീവഗിരിയില്‍ പുതുജീവിതത്തിലേക്ക് നയിച്ചത് 800 ദമ്ബതികളെ

ഗൂഡല്ലൂര്‍ : പാടന്തറ മര്‍കസില്‍ എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ സമൂഹവിവാഹം. വിവിധ മതവിഭാഗങ്ങളില്‍ പെട്ട 800 യുവതീയുവാക്കളാണ് വിവാഹിതരായത്.

ഗൂഡല്ലൂര്‍ പാടന്തറ മര്‍കസില്‍ വെച്ചയായിരുന്നു വിവാഹ മഹാ സംഗമം. പതിനായിരക്കണക്കിന് ആളുകള്‍ നവവദൂവരന്മാര്‍ക്ക് അനുഗ്രഹവുമായി വിവാഹത്തിന് സാക്ഷികളാകാനെത്തി.

സാദാത്തുക്കളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തില്‍ മര്‍കസിലൊരുക്കിയ വേദിയിലായിരുന്നു മുസ്‌ലിം കുടുംബങ്ങളുടെ നികാഹ് കര്‍മം നട‌ന്നത്. 74 വധൂ വരന്മാര്‍ക്ക് പാടന്തറ ശ്രീ മുത്തുമാരിയമ്മന്‍ ക്ഷേത്രവും, ക്രൈസ്തവ പെണ്‍കുട്ടികളുടെ വിവാഹ ചടങ്ങിന് സമീപത്തെ ചര്‍ച്ചും മംഗല്യ വേദികളായി.

വിവാഹ കര്‍മങ്ങള്‍ക്കു ശേഷം മര്‍കസിന്റെ വേദിയില്‍ വധൂവരന്മാര്‍ ഒന്നിച്ചെത്ത. മതഭേദമില്ലാതെ അവര്‍ ഒത്തു കൂടിയപ്പോള്‍ നീലഗിരിക്ക് സമ്മാനിച്ചത് സുന്നി സംഘ ചേതനയുടെ മതേതര മാതൃകയായിരുന്നു. ദിവസങ്ങള്‍ നീണ്ട ഒരുക്കത്തിനൊടുവിലാണ് രാജ്യത്തെ ഏറ്റവും വലിയ വിവാഹ മഹാ സംഗമത്തിലൊന്നിന്റെ സാക്ഷാത്കാരമായത്.

എസ് വൈ എസ് സംസ്ഥാന സാന്ത്വനം ചെയര്‍മാനും പാടന്തറ മര്‍കസിന്റെ കാര്യദര്‍ശിയുമായ ഡോ. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള സംഘാടകരുടെ കഠിനാധ്വാനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും മാംഗല്യത്തിന് സഹായകമായി. പാടന്തറ മര്‍കസ് മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ജില്ലാ എസ് വൈ എസിന്റെ ആഭിമുഖ്യത്തിലാണ് സമൂഹ വിവാഹം നടന്നത്.

 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിപാടിയെ അഭിസംബോധനം ചെയ്തു. സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍ ആമുഖ ഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഗൂഡല്ലൂര്‍ ആര്‍ ഡി ഒ മുഹമ്മദ് ഖുദ്‌റത്തുല്ല, തഹസില്‍ദാര്‍ സിദ്ധരാജ് സംസാരിച്ചു.

 സയ്യിദ് അലി അക്ബര്‍ സഖാഫി അല്‍ ബുഖാരി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു. പ്രധാന വേദിയോട് അനുബന്ധിച്ച്‌ 16 കൗണ്ടറുകള്‍ നികാഹിന് വേണ്ടി സജ്ജീകരിച്ചിരുന്നു. സയ്യിദ് കോയമ്മ തങ്ങള്‍ കൂറാ, പി എ ഹൈദറൂസ് മുസ്‌ലിയാര്‍ കൊല്ലം, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്ബം, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, പി വി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ താഴപ്ര, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, ഐ എം കെ ഫൈസി തൃശൂര്‍, സയ്യിദ് ത്വാഹാ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ജി അബൂബക്കര്‍ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular