Saturday, May 4, 2024
HomeUncategorizedനാഗാലാന്‍ഡില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം മറികടക്കും, 49 സീറ്റുകളില്‍ മുന്നില്‍: നിലം തൊടാതെ കോണ്‍ഗ്രസ്

നാഗാലാന്‍ഡില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം മറികടക്കും, 49 സീറ്റുകളില്‍ മുന്നില്‍: നിലം തൊടാതെ കോണ്‍ഗ്രസ്

ഫെബ്രുവരി 27 ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്ബോള്‍, നാഗാലാന്‍ഡില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം വന്‍ മുന്നേറ്റത്തില്‍.

ബി.ജെ.പിയും സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും (എന്‍ഡിപിപി) 60ല്‍ 49 സീറ്റുകളില്‍ മുന്നിലാണ്, ഇവിടെ ഭൂരിപക്ഷം 31 ആണ്. നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) അഞ്ച് സീറ്റുകളില്‍ മുന്നിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.

20 സീറ്റുകളില്‍ ആണ് ബി.ജെ.പി മത്സരിച്ചത്. സഖ്യകക്ഷിയായ എന്‍ഡിപിപി 40 സീറ്റുകളില്‍ മത്സരിച്ചു. മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള എന്‍ഡിപിപി 2018ലെ തിരഞ്ഞെടുപ്പ് മുതല്‍ ബി.ജെ.പിയുമായി സഖ്യത്തിലാണ്. കോണ്‍ഗ്രസും എന്‍.പി.എഫും യഥാക്രമം 23, 22 സീറ്റുകളില്‍ മത്സരിച്ചു.

അതേസമയം, ത്രിപുരയിലും കാര്യങ്ങള്‍ മറിച്ചല്ല. ആദ്യ ഫലം പുറത്ത് വരുമ്ബോള്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ച്‌ മുന്നിലാണ്. വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യമണിക്കൂറില്‍ തന്നെ 39 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. 60 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ഇടത് – കോണ്‍ഗ്രസ് സഖ്യത്തിന് എട്ട് സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular