Sunday, May 5, 2024
HomeIndiaരാജ്യത്തെ നീതിന്യായ വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുന്നു: യു.യു.ലളിത്

രാജ്യത്തെ നീതിന്യായ വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുന്നു: യു.യു.ലളിത്

കോല്‍ക്കത്ത : ഇന്ത്യ‌യിലെ നീതിന്യായ വ്യവസ്ഥ നിരവധി വെല്ലുവിളികള്‍ നേരിടുന്നു എന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് യു.യു.ലളിത്.
എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്തു രാജ്യം മുന്നോട്ട് പോകുമെന്നും യു.യു.ലളിത് പറഞ്ഞു.
ഭരിക്കുന്നവര്‍ കോടതിയുടെ തീരുമാനങ്ങളില്‍ ഇടപെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ താന്‍ എക്കാലവും ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി, പക്ഷപാതമില്ലായ്മ, യുക്തി തുടങ്ങിയവയില്‍ അടിസ്ഥാനമാക്കിയാവണം നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിക്കേണ്ടത്.
“കോട്ടകള്‍ അകത്തുനിന്നല്ലാതെ തകരാറില്ല’ എന്ന ചൊല്ല് ജുഡീഷ്യറിയുടെ കാര്യത്തില്‍ ശരിയാണെന്നും മുന്‍ ചീഫ് ജസ്റ്റീസ് പരിപാടിയില്‍ പറഞ്ഞു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular