Sunday, May 5, 2024
HomeIndiaകൂറ്റന്‍ അലങ്കാരദീപം വേദിയിലേക്ക് പൊട്ടിവീണു, എ.ആര്‍ റഹ്മാന്റെ മകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൂറ്റന്‍ അലങ്കാരദീപം വേദിയിലേക്ക് പൊട്ടിവീണു, എ.ആര്‍ റഹ്മാന്റെ മകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പ്രമുഖ ഗായകനും സംഗീതസംവിധായകന്‍ എ.ആര്‍.
റഹ്മാന്റെ മകന്‍ എ.ആര്‍. അമീന്‍. അമീന്‍ ഗാനം ആലപിക്കവേ വേദിക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു.
അപകടത്തില്‍ നിന്ന് രക്ഷിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്ന് അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.മൂന്ന് ദിവസങ്ങള്‍ക്കുമുമ്ബ് ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് സെറ്റിലുണ്ടായിരുന്നവരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് അപകടം നടന്നത്.
ഇന്ന് ജീവനോടെയിരിക്കാന്‍ കാരണമായ സര്‍വശക്തന്‍, അച്ഛനമ്മമാര്‍ കുടുംബാംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍, ആത്മീയഗുരു എന്നിവരോട് നന്ദിയറിയിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അമീന്‍ തന്നെയാണ് സംഭവത്തേക്കുറിച്ച്‌ അറിയിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular