Monday, May 6, 2024
HomeAsiaമദ്രസകളില്‍ നേരിടേണ്ടിവരുന്നത് നിരന്തരമായ ലൈംഗീക ചൂഷണം; പാക്കിസ്ഥാനിലെ കുട്ടികളുടെ ദുരവസ്ഥ തുറന്നുകാട്ടി റിപ്പോര്‍ട്ട്

മദ്രസകളില്‍ നേരിടേണ്ടിവരുന്നത് നിരന്തരമായ ലൈംഗീക ചൂഷണം; പാക്കിസ്ഥാനിലെ കുട്ടികളുടെ ദുരവസ്ഥ തുറന്നുകാട്ടി റിപ്പോര്‍ട്ട്

സ്ലാമാബാദ്: മദ്രസ അധ്യാപകരും മത പുരോഹിതരും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് നാം നിരന്തരം കേണ്‍ക്കുന്നത്.

ഇപ്പോഴിത സമീപകാല വെളിപ്പെടുത്തലുകളും മദ്രസ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ ശിക്ഷയെ ചിത്രീകരിക്കുന്ന അസ്വസ്ഥജനകമായ വീഡിയോകളും പാകിസ്ഥാനിലെ മതസ്ഥാപനങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഭയാനകമായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രദേശിക മാധ്യമമായ ഡോണിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്.

എന്നാല്‍, ഈ ഭീകരതകള്‍ പാക്കിസ്ഥാനില്‍ മാത്രമുള്ളതല്ല; ആഗോളതലത്തില്‍, സെമിനാരികള്‍, വത്തിക്കാന്‍, വിവിധ വിദ്യാഭ്യാസ, മത സംഘടനകള്‍ എന്നിവയുള്‍പ്പെടെയുള്ള മതസംവിധാനങ്ങളില്‍ ഈ ദുരുപയോഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കുറ്റകൃത്യങ്ങളുടെ ആഴം വലുതായിരുന്നിട്ടും, പാക്കിസ്ഥാനിലെ മത അധികാരികള്‍ ചെലുത്തുന്ന സ്വാധീനം പലപ്പോഴും മതസ്ഥാപനങ്ങളെ നിയനടപടികളില്‍ നിന്ന് സംരക്ഷിക്കുന്നു, വിസില്‍ബ്ലോവര്‍മാരെയും ആക്ടിവിസ്റ്റുകളെയും അതിജീവിതരെയും നീതിക്കായി ദുര്‍ഘടമായ പാതയിലേക്ക് തള്ളിവിടുന്നതാണ് കാണാന്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുസ്ലീം സംവേദനക്ഷമതയെ തൃപ്തിപ്പെടുത്തുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളിലാണ് പാക്കിസ്ഥാന്‍ നടത്തിവരുന്നത്. ഈ പ്രവണത പാകിസ്ഥാന്റെ കൊളോണിയല്‍, ഇസ്‌ലാമിക നിയമ ചട്ടക്കൂടിനുള്ളില്‍ നിലവിലുള്ള വെല്ലുവിളികളെ സങ്കീര്‍ണ്ണമാക്കി. ലിംഗഭേദത്തെയും ലൈംഗികതയെയും ചുറ്റിപ്പറ്റിയുള്ള കുറ്റങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി. അതേസമയം പൗരോഹിത്യ അധികാരത്തെ മനുഷ്യാവകാശ വാദത്തിന് മുകളില്‍ ഉയര്‍ത്തുന്നതും കാണാന്‍ സാധിച്ചു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിജ്ഞാബദ്ധമായ ഒരു എന്‍ജിഒയായ സാഹില്‍ ശേഖരിച്ച വിവരങ്ങള്‍ അസ്വസ്ഥജനകമായ ഒരു പ്രവണതയെയാണ് വെളിപ്പെടുത്തുന്നത്. ദുരുപയോഗം ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇരകള്‍ക്ക് പരിചിതരായവരാണ്. അയല്‍ക്കാര്‍ അല്ലെങ്കില്‍ കുടുംബാംഗങ്ങളോ അതുപോലെ അറിയാവുന്ന വ്യക്തികളോ ആണ്.

ഇതില്‍ മതാദ്ധ്യാപകരും പുരോഹിതന്മാരുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ പ്രാഥമിക കുറ്റവാളികളായി രേഖപ്പെടുത്തിയതില്‍ ഭൂരിഭാഗവും. പോലീസ് ഓഫീസര്‍മാരും സ്‌കൂള്‍ അധ്യാപകരും കുടുംബാംഗങ്ങളും എല്ലാം രണ്ടാം സ്ഥാനത്താണ്. പ്രാഥമിക ഡാറ്റ പരിമിതമാണ്, സ്ഥാപനങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളെയും പോലീസ് പരാതികളെയുമാണ് ആശ്രയിക്കുന്നു. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മദ്രസകളില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളുടെ ലിംഗ വിഭജനം ആണ്‍കുട്ടികളേക്കാള്‍ അല്പം കൂടുതലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular