Saturday, May 4, 2024
HomeUSAടെസ്‌ല ഇലക്ട്രിക്ക് കാറുകൾക്കു വർഷത്തിൽ രണ്ടാം തവണയും കുത്തനെ വില കുറച്ചു

ടെസ്‌ല ഇലക്ട്രിക്ക് കാറുകൾക്കു വർഷത്തിൽ രണ്ടാം തവണയും കുത്തനെ വില കുറച്ചു

എലോൺ മസ്കിന്റെ ടെസ്‌ല ഇലക്ട്രിക്ക് കാറുകൾക്കു വില കുറച്ചു. ഈ വർഷം രണ്ടാം തവണ നടത്തുന്ന ഈ നീക്കം വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ വില്പന കൂട്ടാൻ ലക്‌ഷ്യം  വച്ചാണെന്നു കരുതപ്പെടുന്നു.

മോഡൽ എസ് സെഡാൻ, മോഡൽ എക്സ് എസ്‌യുവി എന്നിവയുടെ വിലയാണ് കുറച്ചതെന്നു ‘ടെക് ക്രഞ്ച്’ പറയുന്നു. 94,990 ഡോളറിനു വിറ്റിരുന്ന മോഡൽ എസ് ഓൾ വീൽ ഇനി 89,990 ഡോളറിനു കിട്ടും — ഏതാണ്ട് $5,000 (5.2%) കുറവ്.

മോഡൽ എസ് പ്ലേയ്‌ഡിന്റെ വില 1,14,990 ഡോളറിൽ നിന്ന് 1,09,990 ഡോളറായി കുറഞ്ഞു. അതായത് 4.3% വില താഴ്ത്തി.

പുറമെ, മോഡൽ എക്സ് ഓൾ വീൽ ഡ്രൈവ് $1,09,990ൽ നിന്ന് 9.1% അല്ലെങ്കിൽ $10,000 കുറഞ്ഞു  $99,990 ആയി.  പ്ലേയ്‌ഡിനു ഇനി $1,09,990. നേരത്തെ വില $1,19,990 ആയിരുന്നു. അപ്പോൾ 8.3% കുറച്ചു.

ജനുവരിയിൽ ടെസ്‌ല യുഎസിലും യൂറോപ്പിലും ഇലക്ട്രിക്ക് കാറുകൾക്കു കുത്തനെ വില കുറച്ചത് ഓഹരി വിപണിയിൽ 60% വരെ തകർച്ച വന്നതു മൂലം ആയിരുന്നു. മോഡൽ 3 ആർ ഡബ്ലിയു ഡി എന്ന മോഡലിന് $46,990ൽ നിന്ന് $43,990 വരെ വിലയിടിഞ്ഞു. മോഡൽ വൈ ലോങ്ങ് റേഞ്ച് ആവട്ടെ 20% ആണ് വീണത് —  $65,990ൽ നിന്ന് $52,990 ലേക്ക്.

Tesla cuts prices drastically in bid to boost sales

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular