Tuesday, May 7, 2024
HomeIndiaരാഹുല്‍ ഗാന്ധിയുടെ പ്രസംഗം: തുടര്‍നടപടികളുമായി ലോക്സഭാ അവകാശ സമിതി

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം: തുടര്‍നടപടികളുമായി ലോക്സഭാ അവകാശ സമിതി

ന്യൂഡല്‍ഹി : ഗൗതം അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുല്‍ ഗാന്ധി എംപി നടത്തിയ വിമര്‍ശനങ്ങളില്‍ തുടര്‍നടപടികളുമായി ലോക്സഭാ അവകാശ സമിതി.
പരാതിക്കാരനായ നിഷികാന്ത് ദുബെ എംപിയുടെ മൊഴി രേഖപ്പെടുത്തുമെന്നും തുടര്‍ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയെ വിളിച്ചുവരുത്തി മൊഴി എടുക്കുമെന്നും സമിതി അറിയിച്ചു. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ലോക്‌സഭയെ തെറ്റിധരിപ്പിക്കുക വഴി സഭാനിയമങ്ങള്‍ രാഹുല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബെ പരാതി നല്‍കിയത്. നേരത്തെ, രാഹുലിനോട് പരാതിയില്‍ സമിതി വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു.
നരേന്ദ്ര മോദിയും സര്‍ക്കാരും ഗൗതം അദാനിക്ക് വിവിധ മേഖലകളില്‍ കരാറുകളും പദ്ധതികളും ലഭിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെന്നാണ് രാഹുല്‍ സഭയില്‍ ആരോപിച്ചത്. 2014-ല്‍ 800 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തി 2022-ല്‍ 14,000 കോടി ഡോളറിലേക്ക് വളര്‍ന്നത് മോദി രാഹുല്‍ ആരോപിച്ചിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular