Wednesday, May 15, 2024
HomeUSAപാക്ക് വംശജൻ സ്കോട്ലൻഡിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നു; പാർട്ടി നേതൃത്വം പിടിച്ചു

പാക്ക് വംശജൻ സ്കോട്ലൻഡിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നു; പാർട്ടി നേതൃത്വം പിടിച്ചു

സ്കോട്ലൻഡിന്റെ ഭരണ തലപ്പത്തേക്കു പാക്ക് വംശജൻ എത്തുന്നു. ഭരണ സ്കോട്ടിഷ് നാഷനൽ പാർട്ടിയുടെ നേതൃസ്ഥാനം ഹംസ ഹാറൂൺ യൂസുഫ് (37) നേടി.

ഇപ്പോഴത്തെ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയന്റെ ഗവൺമെന്റിലെ ആരോഗ്യ മന്ത്രിയായ  യൂസുഫ്, ധനമന്തി കേറ്റ് ഫോബ്‌സിനെ 52-48% വോട്ടുകൾക്കു തോൽപിച്ചാണ് പാർട്ടി നേതാവായത്. നിക്കോള സ്റ്റർജിയൻ ഫെബ്രുവരിയിൽ രാജി വച്ചിരുന്നു.

ചൊവാഴ്ചയാണ് ഫസ്റ്റ് മിനിസ്റ്ററെ തിരഞ്ഞെടുക്കുക. ഏറെ ഭിന്നതകൾ നിറഞ്ഞ പാർട്ടിയിൽ സ്റ്റർജിയന്റെ പിന്നിൽ ഉറച്ചു നിന്ന ചരിത്രമാണ് യുസുഫിനുള്ളത്.

പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ 1985 ൽ ഗ്ലാസ്ഗോയിൽ ജനിച്ച  യൂസുഫ് പഠിച്ചത് യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിൽ. രാഷ്ട്രമീമാംസയാണ് വിഷയം.

2011 ൽ 25 വയസിൽ, ഗ്ലാസ്ഗോയിൽ നിന്നു ജയിച്ചു പാർലമെന്റിൽ എത്തി.

മൊറോക്കാൻ വംശജയായ നാദിയ ആണ് ഭാര്യ. ഒരു മകളുണ്ട്: അമൽ, മൂന്നു വയസ്.

അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വന്ന യുസുഫിന്റെ ഭാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉദ്യോഗസ്ഥയാണ്.

സ്കോട്ടിഷ് പാർലമെന്റ് ആണ് ഫസ്റ്റ് മിനിസ്റ്ററെ നാമനിർദേശം ചെയ്യുക. ചാൾസ് മൂന്നാമൻ രാജാവ് അംഗീകരിക്കണം.

Yusuf of Pak descent to be Scottish First Minister

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular