Monday, May 6, 2024
HomeIndiaചരണ്‍ജിത്ത് സിംഗ് ചന്നി ബിജെപിയിലേക്ക്, നേതാക്കളെ കണ്ടു, പ്രശ്‌നമായത് സിദ്ദുവിന്റെ വരവ്

ചരണ്‍ജിത്ത് സിംഗ് ചന്നി ബിജെപിയിലേക്ക്, നേതാക്കളെ കണ്ടു, പ്രശ്‌നമായത് സിദ്ദുവിന്റെ വരവ്

ദില്ലി : പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി കോണ്‍ഗ്രസ് വിട്ടേക്കും. അദ്ദേഹം ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്ന് അഭ്യൂഹമുണ്ട്.

പഞ്ചാബിലെ ചില ബിജെപി നേതാക്കളെ അദ്ദേഹം കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം ചന്നിയെ ആശ്വസിപ്പിക്കാനുളള ശ്രമത്തിലാണ്. പക്ഷേ ഇതുവരെ ചന്നി വഴങ്ങിയിട്ടില്ല.

കോണ്‍ഗ്രസില്‍ നിരവധി അധികാരം കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ചന്നി കൂറുമാറാന്‍ ഒരുങ്ങുന്നത്. നവജ്യോത് സിംഗ് സിദ്ദു പട്യാല ജയില്‍ മോചിതനായതിന് പിന്നാലെ അധികാര കളികള്‍ കോണ്‍ഗ്രസില്‍ ശക്തമാകുമെന്ന് സൂചനയുണ്ട്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പ് തോറ്റതിന് പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു ചന്നി.

അദ്ദേഹം എവിടെയാണെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. എഎപി വന്‍ ജയം നേടിയതോടെ ചന്നിയുടെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ പുതിയ നേതാക്കള്‍ ഇതിന് ശേഷം ഉയര്‍ന്ന് വന്നിരുന്നു. ചന്നിയുടെ ബന്ധു അഴിമതി കേസില്‍ അറസ്റ്റിലായത് അദ്ദേഹത്തിന് ചീത്തപ്പേരും സമ്മാനിച്ചിരുന്നു. നേരത്തെ കൊല്ലപ്പെട്ട ഗായകന്‍ സിദ്ദു മൂസെ വാലയുടെ ഗ്രാമത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനവും ചന്നി നടത്തിയിരുന്നു. ഒരു രാത്രി മൂസെവാലയുടെ രക്ഷിതാക്കള്‍ക്കൊപ്പം അദ്ദേഹം താമസിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular