Friday, May 3, 2024
HomeIndiaരാജാസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023

രാജാസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023

മിസ് ഇന്ത്യ 2023 കിരീടം ചൂടി രാജാസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത. ഡല്‍ഹിയിലെ ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണര്‍ അപ്പും മണിപ്പൂരിലെ തൗനോജം സ്ട്രെല ലുവാങ് സെക്കന്‍റ് റണ്ണര്‍ അപ്പുമായി.

19 കാരിയായ നന്ദിനി രാജസ്ഥാനിലെ കോട്ട സ്വദേശിനിയും ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദധാരിയുമാണ്.

മണിപ്പൂര്‍ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് 59മത് മിസ് ഇന്ത്യ മത്സരം നടന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പേരാണ് ഫിനാലെ കാണാനെത്തിയത്. ബോളിവുഡ് താരങ്ങളായ കാര്‍ത്തിക് ആര്യനും, അനന്യ പാണ്ഡെയും സ്റ്റേജില്‍ പെര്‍ഫോമന്‍സുകളുമായി എത്തി. മുന്‍ ജേതാക്കളായ സിനി ഷെട്ടി, റൂബല്‍ ഷെഖാവത്, ഷിനതാ ചൗഹാന്‍, മാനസ വാരണാസി, മണിക ഷിയോകാന്ദ്, മാന്യ സിംഗ്, സുമന്‍ റാവു, ശിവാനി ജാദവ് എന്നിവരുടെ പ്രകടനങ്ങളും വേദിയെ ആവേശത്തിലാഴ്ത്തി.

2002ലെ മിസ് ഇന്ത്യ യൂണിവേഴ്‌സായ മെന്റര്‍ നേഹ ധൂപിയ, ഇന്ത്യന്‍ ബോക്‌സിങ് ഐക്കണ്‍ ലൈഷ്‌റാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫര്‍ ടെറന്‍സ് ലൂയിസ്, ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുമായ ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി, എയ്‌സ് ഡിസൈനര്‍മാരായ റോക്കി സ്റ്റാര്‍, നമ്രത ജോഷിപുര എന്നിവരടങ്ങിയ ജഡ്ജിമാരുടെ പാനലാണ് സംസ്ഥാന ജേതാക്കളെ വിലയിരുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular