Friday, May 3, 2024
HomeIndiaകോണ്‍ഗ്രസ് നേതാവ് വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി റെയ്ഡ്

കോണ്‍ഗ്രസ് നേതാവ് വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി റെയ്ഡ്

മംഗളൂരു : കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.

ചിക്കമംഗളൂറു ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ചുമതലയിലാണ് വിവേക് രാജ്.

രണ്ടു കാറുകളിലായി എത്തിയ എട്ടംഗ സംഘം ആദ്യം വീട്ടിലും തുടര്‍ന്ന് ഓഫീസിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയായിരുന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിവേക് പറഞ്ഞു.താന്‍ കള്ളപ്പണക്കാരനോ നിയമവിരുദ്ധമായി ഏതെങ്കിലും ബിസിനസ് ചെയ്യുന്ന ആളോ അല്ല. രേഖകള്‍ എല്ലാം സുതാര്യം. അവര്‍ എന്ത് കണ്ടെത്താനാണ്? തെരഞ്ഞെടുപ്പ് മുറ്റത്ത് ബി.ജെ.പി ഇതെല്ലാം ചെയ്യുന്നതിന്റെ താല്പര്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular