Saturday, May 4, 2024
HomeKeralaമലപ്പുറത്ത് ദമ്ബതികളെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറത്ത് ദമ്ബതികളെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലപ്പുറം : ചങ്ങരംകുളത്തിന് സമീപം ക്വാര്‍ട്ടേഴ്സിനുള്ളില്‍ ദമ്ബതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടുകാരായ പവന്‍കുമാറും(30) ഭാര്യയെയുമാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചങ്ങരംകുളത്തിന് സമീപം നന്നംമുക്ക് തെരിയത്താണ് സംഭവം.

രണ്ടാഴ്ച മുമ്ബാണ് ഇവിടെ താമസമാക്കിയത്. ജെസിബി ഓപ്പറേറ്റര്‍ ആണ് മരിച്ച പവന്‍കുമാര്‍. മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തോളം പഴക്കം തോന്നിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്ബത്തികബാധ്യതയാകാം കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുടെ ബന്ധുക്കള്‍ തമിഴ്നാട്ടില്‍നിന്ന് എത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular