Saturday, May 4, 2024
HomeIndiaബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി വേണം: പ്രതിഷേധവുമായി വീണ്ടും ഗുസ്തി താരങ്ങള്‍

ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി വേണം: പ്രതിഷേധവുമായി വീണ്ടും ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ വീണ്ടും പ്രതിഷേധത്തില്‍.
ലൈംഗീക ആരോപണം മുതല്‍ ശാരീരിക ഉപദ്രവം വരെയുള്ള ഗുരുതര കുറ്റങ്ങളാണ് ബ്രിജ് ഭൂഷണിനെതിരേ കായിക താരങ്ങള്‍ ഉന്നയിച്ചിരുന്നത്. ഡല്‍ഹി ജന്തര്‍മന്തറിലാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം.
മുന്‍ അധ്യക്ഷനെതിരേ ഏഴ് വനിതാ താരങ്ങള്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ചാണ് ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട് ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതിഷേധിക്കുന്നത്. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപിയും കൂടിയാണ് ഇദ്ദേഹം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular