Thursday, May 2, 2024
HomeIndiaഅമൃത്പാലിനെ പിടിക്കാന്‍ ഗുരുദ്വാരയില്‍ കയറുകയോ വെടിയുതിര്‍ക്കുകയോ ചെയ്യരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

അമൃത്പാലിനെ പിടിക്കാന്‍ ഗുരുദ്വാരയില്‍ കയറുകയോ വെടിയുതിര്‍ക്കുകയോ ചെയ്യരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : അമൃത്പാല്‍ സിങ് മോഗയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നകാര്യം സംബന്ധിച്ച്‌ വിവരം ലഭിച്ച ഉടന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ഗുരദ്വാരയുടെ വിശുദ്ധി നശിപ്പിക്കരുതെന്നും വെടിയുതിര്‍ക്കരുതെന്നും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ഗുരുദ്വാരയില്‍ ബര്‍ഗാരിയിലും ബെഹ്ബന്‍ കാലനിലുമുണ്ടായതുപോലെ പ്രശ്നങ്ങളുണ്ടാകരുത്. അത് വര്‍ഷങ്ങളോളം സംസ്ഥാനത്തെ വേട്ടയാടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിയുതിര്‍ക്കരുതെന് അദ്ദേഹം ഉത്തരവിട്ടു. പൊലീസ് ഗുരുദ്വാരക്കുള്ളിലേക്ക് കടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. -മന്നിന്റെ സഹായി മാധ്യമങ്ങളോട് പറഞ്ഞു.

ഗ്രാമം മുഴുവന്‍ പൊലീസ് വളയുന്നതിനെ കുറിച്ച്‌ ഡി.ജി.പി പറഞ്ഞപ്പോള്‍, കനത്ത പൊലീസ് സുരക്ഷയൊരുക്കാം, എന്നാല്‍ ആളുകളെ പരിഭ്രാന്തരാക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അതിനാലാണ് പൊലീസുകാരെ സിവില്‍ ഡ്രസില്‍ വിന്യസിക്കാന്‍ തീരുമാനിച്ചത്. -സഹായി മാധ്യമങ്ങളോട് വ്യക്തമാക്കി.

അമൃത്പാലിന്റ ബന്ധങ്ങളെല്ലാം തകര്‍ത്തു കഴിഞ്ഞുവെന്നും പ്രധാനഭാരവാഹികളെല്ലാം അറസ്റ്റിലായെന്നും സഹായി കൂട്ടിച്ചേര്‍ത്തു. അതോടെ അമൃത്പാലിന് സഹായം ലഭിക്കാതെയായി. കൂടടാതെ അപരിചിതരെ സ്വകാര്യ വാഹനങ്ങളില്‍ കയറ്റുന്ന പരിപാടി ആളുകള്‍ നിര്‍ത്തിയെന്നും സഹായി വ്യക്തമാക്കി.

ഗ്രാമം മുഴുവന്‍ പൊലീസ് വളഞ്ഞ ശേഷം അവര്‍ അമൃത്പാലിന് വിവരം കൈമാറുകയും രക്ഷപ്പടാനുള്ള ശ്രമം ഗുരുതര പ്രത്യാഘാത്തിനിടയാക്കുമെന്നും റിയിച്ചു. തുടര്‍ന്ന് അമൃത് പാല്‍ ജര്‍ണൈല്‍ സിങ്ങിന്റെ ചിത്രത്തിനു സമീപം നിന്ന് കീഴടങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിഡിയോ എടുത്തു. തുര്‍ന്ന് പുലര്‍ച്ചെ 6.45 ഓടെ ഗുരുദ്വാരയില്‍ നിന്നിറങ്ങി വന്ന് അറസ്റ്റ് വരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular