Sunday, May 5, 2024
HomeIndiaരാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കും; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ പി ടി ഉഷ

രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കും; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ പി ടി ഉഷ

ന്യൂഡല്‍ഹി : ഡല്‍ഹി ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് പിടി ഉഷ.സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്ന് ഉഷ വിമര്‍ശിച്ചു.തെരുവില്‍ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങള്‍ ഒളിമ്ബിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും പി ടി ഉഷ വ്യക്തമാക്കി.

റസ്ലിംഗ് ഫെഡേറേഷന്‍ ഭരണത്തിന് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ച്‌ ഒളിമ്ബിക് അസോസിയേഷന്‍.ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ 7 വനിതാ കായികതാരങ്ങള്‍ ഡല്‍ഹി പോലീസില്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നല്‍കിയിട്ട് ആറു ദിവസം ആയിട്ടും എഫ്‌ഐ ആര്‍ എടുത്തിട്ടില്ല.എന്നാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular