Saturday, May 4, 2024
HomeUSAറവ. മനു ഫിലിപ്പിനും ജേക്കബ് മാത്യുവിനും റൈറ്റേഴ്സ് ഫോറം അവാർഡ് 

റവ. മനു ഫിലിപ്പിനും ജേക്കബ് മാത്യുവിനും റൈറ്റേഴ്സ് ഫോറം അവാർഡ് 

യു.എസ്.എ: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് സഭാംഗങ്ങളായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ, കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്രൈസ്തവ സാഹിത്യ രചന മത്സരത്തിൽ വിജയികളായവരെ പ്രഖ്യാപിച്ചു.

ഫിലാഡൽഫിയയിൽ നിന്നുമുള്ള ജേക്കബ് മാത്യു എഴുതിയ ‘നിത്യതക്കായുള്ള നിക്ഷേപം’ മലയാളം ലേഖന വിഭാഗത്തിലും, ന്യൂയോർക്കിൽ നിന്നുമുള്ള സിസ്റ്റർ തങ്കം സാമുവേൽ രചിച്ച ‘അമ്മയാം ത്യാഗി മലയാളം കവിത വിഭാഗത്തിലും 2023ലെ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം പുരസ്ക്കാരത്തിനു അർഹത നേടി. പുസ്തകവിഭാഗത്തിൽ, റവ. മനു ഫിലിപ്പ്, ഫ്ളോറിഡാ രചിച്ച ‘Mysterious Ocean Walkers’ എന്ന ഇംഗ്ളീഷ് ഗ്രന്ഥവും, പി. എസ്. ഫിലിപ്പ്, ഹ്യൂസ്റ്റൺ എഴുതിയ ‘സിക്ലാഗിൽ സഭ കൂടിയപ്പോൾ’ എന്ന മലയാളം ഗ്രന്ഥവും പുരസ്ക്കാരങ്ങൾക്കു അർഹത നേടി.

അവാർഡ് ജേതാക്കളെ ജൂൺ 29 മുതൽ ജൂലൈ 2 വരെ പെൻസിൽവേനിയയിലുള്ള ലാങ്കാസ്റ്റർ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന കേരള പെന്തക്കോസ്ത് കോൺഫറൻസിലെ ചടങ്ങിൽ വച്ചു ഫലകവും പ്രശംസാപത്രവും ഉൾപ്പെടുന്ന പുരസ്ക്കാരം നൽകി ആദരിക്കും. റൈറ്റേഴ്സ് ഫോറം സമ്മേളനത്തിനോടനുബന്ധിച്ച് മാധ്യമ ശില്പശാല ഉണ്ടായിരിക്കും.

പാസ്റ്റർ തോമസ് എം. കിടങ്ങാലിൽ പ്രസിഡന്റ്, റവ. ഡോക്ടർ ഷിബു സാമുവേൽ വൈസ് പ്രസിഡന്റ്, ഡോക്ടർ സാം കണ്ണമ്പള്ളി ജനറൽ സെക്രട്ടറി, ബ്രദർ വിൽസൺ തരകൻ ജോ. സെക്രട്ടറി, പാസ്റ്റർ മനു ഫിലിപ്പ് ട്രഷറാർ, സിസ്റ്റർ ഏലിയാമ്മ വടകോട്ട് ലേഡീസ് കോർഡിനേറ്റർ എന്നിവരാണ് കെ.പി. ഡബ്ള്യു. എഫ് ദേശീയ ഭാരവാഹികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular