Tuesday, May 21, 2024
HomeKeralaകേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നാളെ; ഈ ജില്ലക്കാര്‍ക്ക് പങ്കെടുക്കാം

കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നാളെ; ഈ ജില്ലക്കാര്‍ക്ക് പങ്കെടുക്കാം

ണ്ണൂര്‍: കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നാളെ നടക്കും. വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായാണ് അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നത്.

കണ്ണൂര്‍ തലശേരി മുൻസിപ്പല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 15 മുതല്‍ 20 വരെയാകും റാലി നടക്കുക.

കരസേനയിലേക്ക് ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ട്രേഡ്‌സ്മാൻ(പത്താം ക്ലാസ് വിജയിച്ചവര്‍), ട്രേഡ്‌സ്മാൻ (എട്ടാം ക്ലാസ് വിജയിച്ചവര്‍), ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ തിരഞ്ഞെടുക്കുന്നതിനായാണ് റാലി. പൊതുപ്രവേശന എഴുത്തുപരീക്ഷയില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് റാലിയില്‍ പങ്കെടുക്കാവുന്നതാണ്.

https://www.joinindianarmy.nic.inഎന്ന വെബ്‌സൈറ്റില്‍ പൊതുപ്രേവശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഡ്മിറ്റ് കാര്‍ഡ് ഇ-മെയിലില്‍ അയക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ പ്രൊഫൈലില്‍ ലോഗിൻ ചെയ്തും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular