Thursday, May 2, 2024
HomeIndia13 വര്‍ഷം കല്ലെറിയാന്‍ മാത്രം പാകിസ്ഥാന്‍ ഒഴുക്കിയത് 800 കോടി രൂപ; കശ്മീരില്‍ യുവാക്കള്‍ ഇത്...

13 വര്‍ഷം കല്ലെറിയാന്‍ മാത്രം പാകിസ്ഥാന്‍ ഒഴുക്കിയത് 800 കോടി രൂപ; കശ്മീരില്‍ യുവാക്കള്‍ ഇത് വരുമാന മാര്‍ഗമാക്കിയിരുന്നുവെന്ന് ഐബി റിപ്പോര്‍ട്ട്

ശ്രീനഗര്‍: 2020നു ശേഷം കശ്മീരില്‍ കല്ലെറിയല്‍ സംഭവങ്ങള്‍ ഗണ്യമായി തുടര്‍ന്നുവെന്ന് പോലീസ്.

കണക്കുകള്‍ പ്രകാരം, 2022 ല്‍, താഴ്വരയില്‍ അഞ്ച് സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ കശ്മീരില്‍ ഒരു കല്ലേറുമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്ബ് ഇത് 2000തിനു മേലേയായിരുന്നു. 2016 മുതല്‍ കല്ലേറുകള്‍ നിരന്തമായ കുറവ് സംഭവിക്കുകയായിരുന്നു. 2009 മുതല്‍ കശ്മീരില്‍ കല്ലേറ് നടത്തിയവര്‍ക്ക് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) 800 കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) റിപ്പോര്‍ട്ട്.

ധനസഹായം ലഭിച്ചു തുടങ്ങിയതിനു പിന്നാലെ കല്ലെറിയുന്നവരുടെ സംഘടന തന്നെ കശ്മീരിലുണ്ടായി. 2016ല്‍ ശ്രീനഗറില്‍ പഥര്‍ബാസ് അസോസിയേഷന്‍ ഓഫ് ജമ്മു കശ്മീര്‍ അത്തരത്തില്‍ രൂപം കൊണ്ട സംഘടനയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കശ്മീര്‍ താഴ്വരയില്‍ യുവാക്കള്‍ കല്ലേറ് ഒരു വരുമാന മാര്‍ഗമാക്കിയിരുന്നു. കല്ലേറുകള്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2016ല്‍ 2653 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. 2017ല്‍ ഇത് 1412 ആയി കുറഞ്ഞു. 2018ല്‍ 1458, 2019ല്‍ 2009കേസുകളും രേഖപ്പെടുത്തിയപ്പോള്‍, 2020ല്‍ 327ഉം, 2021ല്‍ പത്തും 2022ല്‍ അഞ്ചുകേസുമാണ് റജിസ്റ്റര്‍ ചെയ്തത്.

ഭീകരരും ഐഎസ്‌ഐയും ഹവാല ശൃംഖലയിലൂടെയും മറ്റും പാകിസ്ഥാനില്‍ നിന്ന് കല്ലേറിനുള്ള പണം കശ്മീരിലേക്ക് അയച്ചിരുന്നു. വിഘടനവാദി നേതാക്കളുളാണ് ഇവര്‍ക്ക് പണം കൈമാറിയിരുന്നവരാണ്. എന്‍ഐഎ, പോലീസ്, സൈന്യം തുടങ്ങിയവയുടെ സംയോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് കല്ലേറ് സംഘങ്ങളെ കശ്മീരില്‍ അമര്‍ച്ച ചെയ്തത്.

പതിനാറാം വയസ്സില്‍ കല്ലെറിഞ്ഞാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ എന്നാണ് കരുതിയതെന്നും പോലീസും കോടതിയും വളഞ്ഞപ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലായതെന്നും കശ്മീരി യുവാവായ ആദില്‍ ഫാറൂഖ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കല്ലേറ് മൂലം നഷ്ടം എനിക്കായിരുന്നു. ആയിരം രൂപയാണ് കല്ലെറിയാന്‍ ഒരു ദിവസം അവര്‍ തന്നത്. എവിടെ കല്ലെറിയണമെന്ന് വരെ അവര്‍ പറഞ്ഞുതരുമായിരുന്നു. പക്ഷേ പിന്നീട് ഏറെ വിഷമിക്കേണ്ടിവന്നുവെന്നും ആദില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular