Saturday, May 4, 2024
HomeGulfശുഹൈബ് അക്തര്‍-ശശി തരൂര്‍ കൂടിക്കാഴ്ച; ഫോട്ടോ വൈറല്‍

ശുഹൈബ് അക്തര്‍-ശശി തരൂര്‍ കൂടിക്കാഴ്ച; ഫോട്ടോ വൈറല്‍

ദുബൈ: അവധിക്കാല യാത്രക്കാരുടെ തിരക്കിനിടയിലും ദുബൈ വിമാനത്താവളത്തില്‍ രണ്ട് പ്രമുഖ വ്യക്തികളുടെ അപ്രതീക്ഷിത കൂടിക്കാഴ്ച ആഘോഷമാക്കി നെറ്റിസണ്‍സ്.

ശശി തരൂര്‍ എം.പിയും മുൻ പാക് ക്രിക്കറ്റ് താരം ശുഹൈബ് അക്തറുമാണ് കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയത്.

ഇംഗ്ലണ്ടില്‍ നടന്ന ബ്രാഡ്ഫോഡ് സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് തിരികെ പോകുകയായിരുന്നു തരൂര്‍. പിറകില്‍നിന്ന് ഹലോ എന്ന വിളികേട്ട് തിരിഞ്ഞുനോക്കിയ ശശി തരൂര്‍ കണ്ടത് ‘റാവല്‍പിണ്ടി എക്സ്പ്രസി’നെ ആയിരുന്നു. ഇരുവരും ചേര്‍ന്ന് എടുത്ത ഫോട്ടോ തരൂര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത് നിമിഷനേരംകൊണ്ട് വൈറലാവുകയും ചെയ്തു. തനിക്ക് ഏറെ സന്തോഷവും ആശ്ചര്യവും ഉളവാക്കിയ നിമിഷമായിരുന്നു അതെന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular