Monday, May 13, 2024
HomeIndiaഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദനത്തില്‍ തീര്‍ത്ത സിത്താര്‍ സമ്മാനിച്ചു

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദനത്തില്‍ തീര്‍ത്ത സിത്താര്‍ സമ്മാനിച്ചു

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് ചന്ദനത്തില്‍ തീര്‍ത്ത സിത്താര്‍ സമ്മാനിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു ഈ സമ്മാനം. ഫ്രാന്‍സിലെ നിരവധി ഉന്നത വ്യക്തികള്‍ക്കും ഇന്ത്യന്‍ സംസ്‌കാരം വിളിച്ചോതുന്ന സമ്മാനങ്ങള്‍ മോദി സമ്മാനിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ സമ്മാനിച്ചത്.

ശുദ്ധമായ ചന്ദനത്തടിയില്‍ തീര്‍ത്ത സിത്താറാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് സമ്മാനിച്ചത്. ദക്ഷിണേന്ത്യയില്‍ നുറ്റാണ്ടുകളായി നിലനില്‍ക്കുന്ന കലാപാരമ്ബര്യത്തിന്റെ പ്രതിനിധാനം കൂടിയാണ് ഈ സിത്താര്‍. നിരവധി കൊത്തുപണികളും സിത്താറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാച്ചറിന് ചന്ദനത്തില്‍ തീര്‍ത്ത ആന അംബവാരിയാണ് മോദി സമ്മാനിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ശക്തി, ജ്ഞാനം, ഭാഗ്യം എന്നിവയെയാണ് ആന പ്രതിനിധാനം ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular