Monday, May 6, 2024
HomeIndiaഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച വെബസീരീസിനും ഇത്തവണ പുരസ്കാരം

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച വെബസീരീസിനും ഇത്തവണ പുരസ്കാരം

നാജി: ഈ വര്‍ഷം മുതല്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച വെബ്സീരീസിനും പുരസ്കാരം നല്‍കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രഖ്യാപിച്ചു.

ഇന്ത്യൻ ഭാഷയില്‍ ചിത്രീകരിച്ച ഒറിജിനല്‍ സീരീസുകള്‍ക്കാണ് പുരസ്കാരം നല്‍കുക. മന്ത്രി ട്വിറ്ററിലൂടെയാണ് ഐ.എഫ്.എഫ്.ഐയിലെ പുതിയ മത്സരവിഭാഗത്തെക്കുറിച്ച്‌ പ്രഖ്യാപിച്ചത്. രാജ്യത്തെ ഒടിടി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചലച്ചിത്രമേളയില്‍ വെബ്സീരീസുകള്‍ക്കുള്ള പുരസ്കാരവും നല്‍കുന്നത്. പുതിയ സൃഷ്ടികള്‍ ഉണ്ടാക്കുക, ഇന്ത്യൻ ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക, ഒടിടി വ്യവസായത്തിന്റെ വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുക, അസാധാരണമായ കഴിവുകളെ തിരിച്ചറിയുക എന്നിവയാണ് ഈ പുരസ്കാരം നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെബ്സീരീസുകള്‍ക്കുള്ള പുരസ്കാരവും ഉള്‍പ്പെടുത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അസാമാന്യമായ കഴിവുകളുള്ള പ്രതിഭകളാല്‍ സമ്ബന്നമാണ് ഇന്ത്യ. ലോകത്തെ നയിക്കാൻ തയ്യാറുള്ള, ഒരു കോടി സ്വപ്നങ്ങളുള്ള, ഉയര്‍ച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാൻ ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ ഭാഷയില്‍ ചിത്രീകരിച്ച, ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമില്‍ സംപ്രേക്ഷണം ചെയ്യുന്ന യഥാര്‍ത്ഥ വെബ് സീരീസിനാണ് പുരസ്കാരം നല്‍കുന്നത്. ഇനി അങ്ങോട്ടുള്ള എല്ലാ വര്‍ഷവും വെബ് സീരീസിന് പുരസ്കാരം നല്‍കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. 54-ാമത് ഐഎഫ്‌എഫ്‌ഐ നടക്കുന്നത് 2023 നവംബര്‍ 20 മുതല്‍ നവംബര്‍ 28 വരെയാണ്. ഇതിനിടെ പ്രമുഖ ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി ബുധനാഴ്ച മന്ത്രി സംവദിച്ചു. യോഗത്തില്‍ പ്രത്യേക കഴിവുള്ളവര്‍ക്കുള്ള പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഉള്ളടക്ക നിയന്ത്രണം, ഉപയോക്തൃ അനുഭവം, ഓ.ടി.ടി മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയും നവീകരണവും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.

ഓ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വിപ്ലവം സൃഷ്ടിച്ചു. പുതിയ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ആഗോള തലത്തില്‍ പ്രാദേശിക ഉള്ളടക്കം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സ്വന്തം പ്ലാറ്റ്ഫോം അശ്ലീലത നിറഞ്ഞ ഉള്ളടക്കം സര്‍ഗാത്മക പ്രകടനമായി മറച്ചുവെച്ച്‌ പ്രചരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അതാത് കമ്ബനികള്‍ക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വൈവിധ്യമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ കൂട്ടായ മനസ്സാക്ഷിയെ ഓ.ടി.ടി പ്ലാറ്റ്ഫോമുകള്‍ പ്രതിഫലിപ്പിക്കുകയും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ആരോഗ്യകരമായ കാഴ്ചാനുഭവം നല്‍കുകയും വേണം. ഇന്ത്യയുടെ സര്‍ഗ്ഗാത്മകമായ സംവിധാനത്തെ ലോകത്തിനുമുന്നില്‍ നാം തുറന്നുപ്രകടിപ്പിക്കുമ്ബോള്‍ നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങളോടും പ്ലാറ്റ്ഫോമുകള്‍ സംവേദനക്ഷമമായിരിക്കണം. ഈ ലക്ഷ്യം നേടുന്നതിനായി കൂടുതല്‍ പങ്കാളിത്തങ്ങളും ഇടപെടലുകളും ഐ ആൻഡ് ബി മന്ത്രാലയം പ്രതീക്ഷിക്കുന്നുവെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular