Thursday, May 2, 2024
HomeIndiaമണിപ്പൂര്‍: മോദി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി 'ഇന്ത്യ'

മണിപ്പൂര്‍: മോദി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി ‘ഇന്ത്യ’

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്കി പ്രതിപക്ഷം.കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ്‌ പ്രതിപക്ഷ ഐക്യമുന്നണിയായ ഇന്ത്യക്ക് വേണ്ടി ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മോദി പ്രസ്താവന നടത്തണമെന്നും പ്രസ്താവനയോടെ പാര്‍ലമെന്റില്‍ വിശദ ചര്‍ച്ച വേണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനാകും. ഇതു കണക്കിലെടുത്താണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ മുന്നണി തീരുമാനിച്ചത്.

അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ അമ്ബത് എംപിമാരുടെ പിന്തുണ വേണം. അതേസമയം വിഷയത്തില്‍ റൂള്‍ 176 അനുസരിച്ച്‌ ഹ്രസ്വ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തില്‍ സംസാരിക്കുമെന്നും ഭരണപക്ഷം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular