Tuesday, May 21, 2024
HomeKeralaസംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഇന്ന് 240 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.

ഇതോടെ സ്വര്‍ണവില വീണ്ടും 44,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44,120 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 30 രൂപ ഉയര്‍ന്ന് 5515 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞ് 4558 രൂപയുമായി.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായി മൂന്ന് ദിവസം വെള്ളി വില കുറഞ്ഞിരുന്നു. മൂന്ന് രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി നിരക്ക് 78 രൂപയാണ്.

ഹാള്‍മാര്‍ക്ക് വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular