Sunday, May 5, 2024
HomeIndiaഡല്‍ഹി മന്ത്രിസഭയില്‍ അഴിച്ചു പണി; സേവന, വിജിലന്‍സ് വകുപ്പുകള്‍ അതിഷിക്ക് കൈമാറി

ഡല്‍ഹി മന്ത്രിസഭയില്‍ അഴിച്ചു പണി; സേവന, വിജിലന്‍സ് വകുപ്പുകള്‍ അതിഷിക്ക് കൈമാറി

ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചു പണി. ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജിന്റെ സേവന, വിജിലന്‍സ് വകുപ്പുകള്‍ ഇനി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷിയായിരിക്കും കൈകാര്യം ചെയ്യുക.

മന്ത്രി സഭാ പുനഃക്രമീകരണത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയ്ക്ക് കൈമാറി.

കാബിനറ്റ് പുനഃക്രമീകരിക്കാനുള്ള നിര്‍ദേശത്തിന് സക്സേന അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് ജൂണില്‍ അതിഷിക്ക് റവന്യൂ, ആസൂത്രണം, ധനകാര്യ വകുപ്പുകളുടെ അധിക ചുമതല നല്‍കിയിരുന്നു. ഈ മൂന്ന് വകുപ്പുകളും നേരത്തെ ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടാണ് കൈകാര്യം ചെയ്തിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular