Monday, May 6, 2024
HomeIndiaഉഗ്രശബ്‌ദം, തീഗോളം, ഞെട്ടിത്തരിച്ച്‌ വീട്ടുകാര്‍ , ഉല്‍ക്കാ പതനമെന്നു സംശയം

ഉഗ്രശബ്‌ദം, തീഗോളം, ഞെട്ടിത്തരിച്ച്‌ വീട്ടുകാര്‍ , ഉല്‍ക്കാ പതനമെന്നു സംശയം

മ്ബലപ്പുഴ: ആകാശത്തു നിന്ന്‌ എന്തോ വീണ ഉഗ്ര ശബ്‌ദം കേട്ട്‌ പുറത്തിറങ്ങിയപ്പോള്‍ വീടിനു മുന്നില്‍ തീ ആളിക്കത്തുന്നു.

പിന്നാലെ നോക്കിയപ്പോള്‍ ചെറിയ കുഴിയും രൂപപ്പെട്ടിരിക്കുന്നു. വീടിന്‌ മുന്നില്‍ വീണത്‌ ഉല്‍ക്കയാണെന്ന സംശയത്തിലാണ്‌ കുടുംബാംഗങ്ങളും നാട്ടുകാരും.

പുറക്കാട്‌ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ പഴയങ്ങാടി കിഴക്ക്‌ ശാരദാലയത്തില്‍ രാജേഷ്‌ ബാബുവിന്റെ വീടിന്‌ മുന്നിലാണു കഴിഞ്ഞ രാത്രിയില്‍ ഉല്‍ക്കയെന്ന്‌ സംശയിക്കുന്ന കല്ല്‌ വീണത്‌. രാത്രിയില്‍ ഉഗ്രശബ്‌ദം കേട്ട്‌ വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വീടിന്‌ മുന്നില്‍ ഗോളാകൃതിയില്‍ തീ ആളിക്കത്തുന്നതാണ്‌ കണ്ടത്‌. 10 മിനിറ്റോളം ഇത്‌ കത്തിയെന്ന്‌ അവര്‍ പറയുന്നു.

അല്‍പ്പ സമയത്തിനു ശേഷം കത്തിയ വസ്‌തു എടുക്കാന്‍ ചെന്നപ്പോള്‍ കടുത്ത ചൂട്‌ അനുഭവപ്പെട്ടു. പിന്നീട്‌ ഒരു മണിക്കൂറിന്‌ ശേഷം നോക്കിയപ്പോള്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നതും ഇവിടെ വലിയ കരിങ്കല്‍ കഷണം പകുതി കത്തിയ നിലയിലും കണ്ടെത്തുകയായിരുന്നു. വീടിന്‌ മുന്നില്‍ വീണത്‌ ഉല്‍ക്ക തന്നെയാണെന്നാണ്‌ വീട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular