Monday, May 6, 2024
HomeUncategorizedടെക്‌നോ പോവ 5 പ്രോ 5ജി ഇന്ത്യയിലും

ടെക്‌നോ പോവ 5 പ്രോ 5ജി ഇന്ത്യയിലും

കൊച്ചി: മൊബൈല്‍ രംഗത്തെ ആഗോള ബ്രാൻഡായ ടെക്‌നോയുടെ പോവ 5 പ്രോ 5ജി ആമസോണ്‍ വഴി ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ടെക്‌ഇൻഫ്യൂസ്ഡ് ഇന്ററാക്ടീവ് എല്‍.ഇ.ഡി ഡിസൈനും 5 ജിയുമുള്ളതാണ് ഫോണ്‍.

മീഡിയടെക്കിന്റെ ഡിമെൻസിറ്റി 6080 5 ജി പ്രോസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്. നവീകരിച്ച താപ നിര്‍ഗമന സംവിധാനം, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് എഫ്.എച്ച്‌.ഡി പ്ലസ് ഡിസ്‌പ്ലേ, മികച്ച ഗെയിമിംഗ് എന്നിവയാണ് സവിശേഷത.

5000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിന്. 15 മിനിറ്റിനകം 50 ശതമാനവും 45 മിനിറ്റിനുള്ളില്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാൻ സാധിക്കും. 31 മണിക്കൂര്‍ വിളികളോ 9 മണിക്കൂര്‍ ഗെയിമിംഗോ, 13 മണിക്കൂറിലേറെ വെബ് ബ്രൗസിംഗോ 12 മണിക്കൂറിലേറെ വീഡിയോ സ്‌ക്രീനിംഗോ ഫുള്‍ചാര്‍ജില്‍ ആസ്വദിക്കാം. 50 മെഗാപിക്‌സല്‍ എ.ഐ ക്യാമറയുമുണ്ട്. മികച്ച ഗെയിമിംഗിന് ഹൈറെസ്, ഡി.ടി.എസ് സര്‍ട്ടിഫൈഡ് ഓഡിയോ എന്നിവയ്‌ക്കൊപ്പം ഇരട്ട സ്പീക്കറുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular