Friday, May 3, 2024
HomeCinemaജോര്‍ജ് കോരയുടെ ചിത്രത്തില്‍ മാത്യു തോമസും സാനിയയും

ജോര്‍ജ് കോരയുടെ ചിത്രത്തില്‍ മാത്യു തോമസും സാനിയയും

ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യു തോമസും സാനിയ അയ്യപ്പനും പ്രധാന വേഷത്തില്‍ എത്തുന്നു.മാത്യു തോമസും സാനിയ അയ്യപ്പനും ആദ്യമായാണ് ഒരുമിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളും തിരികെ എന്ന ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളും അഭിനേതാവും കൂടിയായ ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രീകരണം ഉടൻ ആരംഭിക്കും. സെവൻസ്,അങ്കിള്‍, ക്രിസ്റ്റി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് സജയ് സെബാസ്റ്റ്യൻ.റിലീസിന് ഒരുങ്ങുന്ന ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തോല്‍വി എഫ്.സി ആണ് ജോര്‍ജ് കോര സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം.അതേസമയം കുമ്ബളങ്ങി നൈറ്റ്സിലൂടെ സിനിമയിലേക്ക് വന്ന മാത്യു തോമസ് തണ്ണീര്‍ മത്തൻ ദിനങ്ങളിലെ ജെയ്സണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. അഞ്ചാം പാതിര, ഒാപ്പറേഷൻ ജാവ, ജോ ആൻഡ് ജോ, ക്രിസ്റ്റി , 18 പ്ളസ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. വിജയ് ചിത്രം ലിയോയിലൂടെ തമിഴ് അരങ്ങേറ്റം നടത്തുകയാണ് മാത്യു തോമസ്. നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരമാണ് സാനിയ അയ്യപ്പൻ. നിവിൻ പോളി ചിത്രം സാറ്റര്‍ഡേ നൈറ്റ്സ് ആണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular