Thursday, May 2, 2024
HomeIndiaജി-20, കാലാവസ്ഥാ ഉച്ചകോടി; ഇറ്റലി, ബ്രിട്ടൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി

ജി-20, കാലാവസ്ഥാ ഉച്ചകോടി; ഇറ്റലി, ബ്രിട്ടൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയായ സിഒപി 26ലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 29 മുതൽ നവംബർ 2 വരെ ഇറ്റലിയും ബ്രിട്ടനും സന്ദർശിക്കും. 30,31 തിയതികളിലായി റോമിൽ വച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്. ജി-20 അധ്യക്ഷ പദവിയിലുള്ള ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയുടെ പ്രത്യേക ക്ഷണം മോദിക്ക് ലഭിച്ചിരുന്നു. 2023ൽ ജി-20 ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയേയും സന്ദർശിച്ചേക്കുമെന്നാണ് വിവരം.

കൊറോണ, കാലാവസ്ഥ വ്യതിയാനം, അഫ്ഗാനിസ്താൻ, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ വിഷയങ്ങളാകും റോം ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രി ദ്രാഗി ഉൾപ്പെടെയുള്ള രാഷ്‌ട്രത്തലവൻമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. യു എൻ കാലാവസ്ഥാ ഉച്ചകോടിയായ സിഒപി-26 31 മുതൽ നവംബർ 12 വരെ ബ്രിട്ടനിലെ ഗ്ലാസ്‌ഗോയിലാണ് നടക്കുന്നത്. 120 രാഷ്‌ട്രത്തലവന്മാർ ഇതിൽ പങ്കെടുക്കും. ഇതിൽ നവംബർ 1,2 തിയതികളിലായി നടക്കുന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular