Wednesday, May 8, 2024
HomeUSAക്രൂ 7 ദൗത്യം ഇന്ന്‌

ക്രൂ 7 ദൗത്യം ഇന്ന്‌

വാഷിങ്ടണ്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് പേരെ അയക്കുന്ന ക്രൂ—7 ദൗത്യം മാറ്റി നാസയും സ്പേസ് എക്സും.

ശനിയാഴ്ചത്തേക്കാണ് മിഷൻ മാറ്റിയത്. മൈക്രോഗ്രാവിറ്റി ലബോറട്ടറിയിലേക്ക് സ്പേസ് എക്സിന്റെ ഏഴാമത്തെ ക്രൂവിന്റെ വിക്ഷേപണം ശനി പുലര്‍ച്ചെ 3:27ന് ലക്ഷ്യമിടുന്നതായി അധികൃതര്‍ അറിയിച്ചു. ദൗത്യത്തിന് അമേരിക്കക്കാരനായ ജാസ്മിൻ മൊഗ്ബെലിയാണ് നേതൃത്വം നല്‍കുന്നത്.

ഡെൻമാര്‍ക്കിലെ ആൻഡ്രിയാസ് മൊഗൻസൻ, ജപ്പാനിലെ സതോഷി ഫുരുകാവ, റഷ്യയിലെ കോണ്‍സ്റ്റാന്റിൻ ബോറിസോവ് എന്നിവരും ദൗത്യത്തിലുണ്ട്. ഇവര്‍ ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവഴിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular