Wednesday, May 8, 2024
HomeCinemaതീപാറുന്ന ഇടി, ഒപ്പം മാസ്

തീപാറുന്ന ഇടി, ഒപ്പം മാസ്

ടിയോട് അടി. ഒപ്പം നല്ലൊരു കുടുംബകഥയും ചേരുമ്ബോള്‍ ആര്‍ ഡി എക്സ് എന്ന ചിത്രമായി മാറുന്നു. ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ നഹാസ് ഹിദായത്ത് ആണ് സംവിധാനം.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍ഡി എക്സ്. റോബര്‍ട്ട് ആയി ഷെയ്ൻ നിഗം എത്തുമ്ബോള്‍ ഡോണിയായി ആന്റണി വര്‍ഗീസും സേവ്യര്‍ ആയി നീരജ് മാധവും എത്തുന്നു. കോളേജ് വിദ്യാര്‍ത്ഥിനി മിനി കടന്നു വരുമ്ബോള്‍ റോബര്‍ട്ടിന്റെ ജീവിതത്തില്‍ ധാരാളം മാറ്റം ഉണ്ടാവുന്നു. ഇതിനിടെ റോബര്‍ട്ടിന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന ചില സംഭവവികാസങ്ങള്‍. കുടുംബ പ്രേക്ഷകരെയും മാസ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെയും ഒരേപോലെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനു കഴിയുന്നു. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്. ബാബു ആന്റണി, ഐമ റോസ്മി, മഹിമ നമ്ബ്യാര്‍, മാല പാര്‍വതി തുടങ്ങി വൻ താര നിര അണിനിരക്കുന്നു.

ഒരു മിനിറ്റു പോലും ആര്‍ഡി എക്സ് പ്രക്ഷകരെ നിരാശപ്പെടുത്തുന്നില്ല. ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്നാണ് തിരക്കഥ. വീക്കെൻസ് ബ്ലോക്ക് ബസ്റ്രേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular