Friday, May 3, 2024
HomeGulfപ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ പദ്ധതിയുമായി ഒമാൻ എയര്‍

പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ പദ്ധതിയുമായി ഒമാൻ എയര്‍

സ്കത്ത്: സുസ്ഥിരത നയത്തിന്‍റെ ഭാഗമായി ഒമാൻ എയര്‍ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നു. ഇതിന്‍റെ ഭാഗമായി വിമാനത്തില്‍ ഉപയോഗിക്കുന്ന വിവിധ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് പകരം പുനരുപയോഗപ്രദമായ ഉല്‍പന്നങ്ങള്‍ മാറ്റിസ്ഥാപിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

പ്രീമിയം കാബിനുകളില്‍ പുതപ്പുകളും മെത്തകളും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദ പേപ്പര്‍ അധിഷ്ഠിത ബദല്‍ ഉപയോഗിക്കും. ഈ മാറ്റത്തിലൂടെ പ്രതിവര്‍ഷം 21.6 ടണ്‍ പ്ലാസ്റ്റിക് കുറയുമെന്നാണ് കണക്കാക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തേ ഒമാൻ എയര്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായ ഏറ്റവും പുതിയ നടപടിയായാണ് സംരംഭം അവതരിപ്പിക്കുന്നത്.

വിദഗ്ധരുടെ മാര്‍ഗനിര്‍ദേശമനുസരിച്ച്‌, പങ്കാളികളുമായും വെണ്ടര്‍മാരുമായും സഹകരിച്ചാണ് പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതെന്ന് ഒമാൻ എയറിലെ ആക്ടിങ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ക്യാപ്റ്റൻ നാസര്‍ ബിൻ അഹമ്മദ് സാല്‍മി പറഞ്ഞു. ദേശീയ സുസ്ഥിര ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular