Saturday, April 27, 2024
HomeKeralaയു.പിയില്‍ റെയില്‍വെ സ്റ്റേഷനില്‍ ഷെഡ് വീണ് യാത്രക്കാര്‍ക്ക് പരിക്ക്

യു.പിയില്‍ റെയില്‍വെ സ്റ്റേഷനില്‍ ഷെഡ് വീണ് യാത്രക്കാര്‍ക്ക് പരിക്ക്

ഖ്നോ: ഉത്തര്‍പ്രദേശില്‍ റെയില്‍വെ സ്റ്റേഷനില്‍ ടിൻ ഷെഡ് വീണ് യാത്രക്കാര്‍ക്ക് പരിക്ക്. യു.പിയിലെ സംഭാല്‍ ജില്ലയിലെ ചന്ദൗസി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

അച്ഛനും മകനും ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ബുധനാഴ്ച യാത്രക്കാര്‍ ട്രെയിൻ കാത്തുനില്‍ക്കുമ്ബോഴാണ് ഷെഡ് തകര്‍ന്ന് വീണത്. ഷെഡ് കുലുങ്ങാൻ തുടങ്ങിയപ്പോള്‍ തന്നെ നിരവധി യാത്രക്കാര്‍ രക്ഷപ്പെടാനായി ഓടിമാറിയിരുന്നു.

വിവരമറിഞ്ഞ് റെയില്‍വേ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. യാത്രക്കാരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular