Tuesday, April 30, 2024
HomeKeralaചാണ്ടി ഉമ്മനെ ഉമ്മൻ ചാണ്ടിയുടെ പ്രതിരൂപമായി കണ്ടു, ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു -സാദിഖലി തങ്ങള്‍

ചാണ്ടി ഉമ്മനെ ഉമ്മൻ ചാണ്ടിയുടെ പ്രതിരൂപമായി കണ്ടു, ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു -സാദിഖലി തങ്ങള്‍

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ പ്രതിരൂപമായി ജനം ചാണ്ടി ഉമ്മനെ കണ്ട് വോട്ട് ചെയ്തെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍.

അതുകൊണ്ടാണ് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ റെക്കോഡ് വിജയത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയില്‍ ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു. എല്ലാം കൂടി യു.ഡി.എഫിന് വലിയ വിജയമാണ് നല്‍കിയിരിക്കുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് ചെയ്ത കടുത്ത നെറികേടുകള്‍ക്ക് കേരളം നല്‍കിയ മധുര പ്രതികാരമാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. സഖാക്കള്‍ക്ക് കൂടി വേണ്ടാത്ത ഈ ഭരണം അവസാനിപ്പിക്കാൻ പിണറായി ഇനിയെന്തിനാണ് താമസിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular